മൂവാറ്റുപുഴ: ഓൺലെെൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി പായിപ്ര ഗവ.യുപി സ്കൂളിൽ പായിപ്ര സർവീസ് സഹകരണ ബാങ്ക് ടി.വി സെറ്റും കേബിൾ സൗകര്യവും ഒരുക്കി. ഇനിയുള്ള ദിവസങ്ങളിൽ ഓൺലെെൻ പഠനത്തിന് ടി.വി സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളിലെത്തിയാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്ത് പഠിക്കാവുന്നതാണ്. ടെലിവിഷൻ ബോർഡ് അംഗം ജെബി ഷാനവാസിൽ നിന്നും ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ ടി.വി ഏറ്റുവാങ്ങി. തുടർന്ന് പായിപ്ര ഗവ.യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ് മുരളി ഓൺലെെൻ പഠനത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരി അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് മെമ്പർമാരായ ഗോപകുമാർ പി എസ് , നസീമ സുനിൽ ബാങ്ക് ബോർഡ് മെമ്പർമാരായ ഇ.എ ഹരിദാസ് , വി ആർ .ശാലിനി, പി ടി എ അംഗങ്ങളായ പി എ നൗഷാദ്, പി എം നവാസ് അദ്ധ്യാ പകരായ കെ എം നൗഫൽ, സെലീന എ., സഹദിയ കെ എം എന്നിവർ സംസാരിച്ചു.