snv-hss-tv-new
പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ അരുണിമയ്ക്ക് അദ്ധ്യാപകർ വാങ്ങി നൽകിയ ടി.വി സ്കൂൾ മാനേജർ ഹരി വിജയൻ അരുണിമയുടെ പിതാവ് രാജുവിന് കൈമാറുന്നു.

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനസൗകര്യം നൽകുന്നതിന്റെ ഭാഗമായി അദ്ധ്യാപകർ ചേർന്ന് വിദ്യാർത്ഥിനിക്ക് ടി.വി വാങ്ങി നൽകി. പ്ളസ്ടു ബയോമാക്സ് വിദ്യാർത്ഥിയായ അരുണിമയ്ക്കാണ് ടി.വി നൽകിയത്. സ്കൂൾ മാനേജർ ഹരി വിജയൻ അരുണിമയുടെ രാജുവിന് ടി.വി കൈമാറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.പി. ജയശ്രീ, ഹെഡ്മാസ്റ്റർ ബിജു, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, ടി.പി. ജയൻ തുടങ്ങിയവർ പങ്കെടുത്തു.