മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ മാറാടി ഗ്രാമപഞ്ചായത്തിനനുവദിച്ച പുതിയ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഒ.പി.ബേബി, ഒ.സി.ഏലിയാസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.മുരളി, വത്സല ബിന്ദുകുട്ടൻ, രമ രാമകൃഷ്ണൻ, വിവിധ കക്ഷിനേതാക്കളായ എം.പി.ലാൽ, എം.എൻ.മുരളി, പോൾ പൂമറ്റം, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ മുതൽ മുടക്കി പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തായിട്ടാണ് പുതിയ മന്ദിരം നിർമിക്കുന്നത്.