കൊച്ചി: പച്ചാളം ശ്‌മശാനത്തിന്റെ (ശാന്തികവാടം) പുകക്കുഴൽ അറ്റകുറ്റപ്പണി ശാസ്ത്രീയമായി ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച ധർണ മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി രാജു ആർ. രഘു, കുട്ടൻ, വിനിഷ് എന്നിവർ നേതൃത്യം നൽകി. ഏരിയ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി രഞ്ജിത് സിംഗ് , ഡിവിഷൻ കൺവീനർ രാജീവ് പരമേശ്വരൻ
എന്നിവർ സംസാരിച്ചു.