പറവൂർ: സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി വരാപ്പുഴ-കടക്കുടി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. വരാപ്പുഴ പഞ്ചായത്ത് കവലയിൽ നിന്നും ആരംഭിച്ച പുതുശേരി സ്ളൂയിസ് കം ബ്രഡ്ജ് വരെയുള്ള മൂന്നു കിലോമീറ്റർ നീളത്തിൽ റോഡ് വീതികൂട്ടി ബി.എം ആൻഡ് ബി.സി ടാറിംഗും അനുബന്ധ പ്രവർത്തികൾക്കുമാണ് തുക അനുവദിച്ചത്.