ngo-accosiation-paravur-v
പുനർജനി - എൻ.ജി.ഒ അസോസിയേഷൻ സഞ്ജീവനം ഭവന പദ്ധതിയിൽ ചേന്ദമംഗലം സ്വദേശി റഷീദിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: പുനർജനി-എൻ.ജി.ഒ അസോസിയേഷൻ സഞ്ജീവനം ഭവന പദ്ധതിയിൽ പ്രളയത്തിൽ വീടുതകർന്ന ചേന്ദമംഗലം കണ്ണൻകുളത്ത് റഷീദിന് കേരള എൻ.ജി.ഒ അസോസിയേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. എല്ലാ ജില്ലയിവും നടപ്പിലാക്കുന്ന സഞ്ജീവനം പദ്ധതിയുടെ ആദ്യ വീടാണ് മത്സ്യത്തൊഴിലാളിയായ റഷീദിന് പുനർജനി പദ്ധതിയുടെ സഹകണത്തോടെ നിർമ്മിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യൂ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രവീന്ദ്രൻ എം.ജെ. തോമസ് ഹെർബിറ്റ്. എ.പി. അനിൽ പി.ആർ. സൈജൻ, പി.എ. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.