പറവൂർ: നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനായി ബി.ജെ.പി ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്കം നടത്തി. പാലാതുരുത്തിൽ നടന്ന ഗൃഹസമ്പർക്ക പരിപാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഓമന മോഹൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേണുഗോപാൽ കടവത്ത്, അശ്വതി സന്തോഷ്, സുനിൽകുമാർ കരിമ്പാടം, വി.എസ്.സുബിൻ, സത്യശീലൻ പവിത്രൻ, സുജിൻ രാമൻകുത്ത് തുടങ്ങിയവർ പങ്കെടുത്തു.