കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിൽ 'സുഭിക്ഷ കേരളം' പദ്ധതിയിൽപെടുത്തി പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഏത്തവാഴ, ഞാലിപ്പൂവൻ വിത്തുകൾ വിതരണം തുടങ്ങി. അയ്യായിരത്തിലധികം പേർക്ക് വിതരണം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ജോൺ ജോസഫ്, സെക്രട്ടറി ദീപു ദിവാകരൻ, കൃഷി ഓഫീസർ ജോമിലി ജോസ്,കൃഷി ഓഫീസർ യു. അനിൽകുമാർ, കൃഷി അസിസ്റ്റൻറ് പി.ഡി സജിത് ദാസ് എന്നിവർ നേതൃത്വം നൽകി.