കൊച്ചി: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നില്പുസമരം നടത്തി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബസിത്കുമാർ, മേഖലാ സെക്രട്ടറി കെ.എസ്. രാജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്, സെക്രട്ടറി ബാബു എന്നിവർ പങ്കെടുത്തു.