ആലുവ: വായനദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ സ്‌നേഹക്കൂടിലെ അന്തേവാസി കുട്ടികൾക്ക് നോട്ട് ബുക്കുകളും പുസ്തകങ്ങളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജെബി മേത്തർ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിൻഡോ പി. ആന്റു, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എ. ഹാരിസ്, എ.എ. അബ്ദുൾ റഷീദ്, ഫാ. ജോയി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.