പറവൂർ : വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് പറവൂർ മണ്ഡലം കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് ചൈനീസ് പ്രസിഡന്റിന്റെ കോലംകത്തിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. എം.ജെ. രാജു, ഡി. രാജ്കുമാർ, ഡെന്നി തോമസ്, കെ.എസ്. ഷാഹുൽ ഹമീദ്, വി.ജെ. ജോയി, ജോബി പഞ്ഞിക്കാരൻ, കെ.എൻ. രവി ചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു.