കോലഞ്ചേരി :വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് യൂണിറ്റ് വായന ദിനത്തിൽ കുറ്റ ഗ്രാമീണ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി. ഗൈഡ് യൂണിറ്റ് അംഗങ്ങൾ പലയിടങ്ങളിൽ നിന്നും സമാഹരിച്ച നിഘണ്ടുക്കൾ ഉൾപ്പടെയുള്ള വിവിധ പുസ്തകങ്ങളാണ് നൽകിയത്. പഞ്ചായത്ത് അംഗം ലിസി സ്ലീബ, വായനശാല പ്രസിഡന്റ് കെ.സി. കൃഷ്ണൻകുട്ടി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗൈഡ് ക്യാപ്ടൻ മരിയ ലേഖ ലാസർ,യൂണിറ്റ് അംഗങ്ങളായ രാജലക്ഷ്മി രവി , എ.എസ് അമിത , അനു ഗീവർഗീസ് എന്നിവർ നേതൃത്വം നൽകി.