mla
കക്കാട്ടുപാറ ഗോ ഗ്രീൻ ഫാർമേഴ്‌സ് തരിശുനിലം കൃഷിഭൂമിയാക്കുന്ന സ പദ്ധതിയുടെ ഉദ്ഘാടനം വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി :കക്കാട്ടുപാറ ഗോ ഗ്രീൻ ഫാർമേഴ്‌സ് ക്ലബ്ബ് പട്ടേരിപ്പടവ് പാടത്ത് തരിശുനിലം കൃഷിഭൂമിയാക്കി വിത്തിട്ടു. പൂത്തൃക്ക പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. മൂന്നേക്കറോളം പാടശേഖരമാണ് ഇതോടെ കൃഷി യോഗ്യമാകുന്നത്. വി.പി.സജീന്ദ്രൻ എം.എൽ.എ വിത്തു വിതക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, കൃഷി അസിസ്റ്റന്റ് വി.അനിൽകുമാർ, ക്ലബ്ബ് സെക്രട്ടറി കെ.കെ ജയരാജ്, ട്രഷറർ എ.ടി മണിക്കുട്ടൻ, പി.പി ശിവദാസ്, എം.കെ ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.