ആലുവ: അതിർത്തിയിൽ ബലിദാനികളായ സൈനികർക്ക് ഭാരതീയ അഭിഭാഷക പരിഷത്ത് ആലുവ യണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. കോടതി കവാടത്തിൽ നടന്ന ചടങ്ങിൽ ചൈനീസ് പ്രസിഡന്റിന്റെ ചിത്രം കത്തിച്ചു. യണിറ്റ് പ്രസിഡന്റ് അഡ്വ. അനിൽ രവി, സെക്രട്ടറി എച്ച്. രതീഷ് എന്നിവർ നേതൃത്വം നൽകി.