കോലഞ്ചേരി:പഴന്തോട്ടം അങ്കണവാടിക്ക് പുത്തൻ കെട്ടിടമായി. വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പൂർത്തിയാക്കിയ കെട്ടിടം ശിശു സൗഹൃദ മാതൃകയിലാണ് നിർമ്മിച്ചിത്. 14 ലക്ഷം രൂപയാണ് ചിലവഴിച്ചത്. പ്രസിഡന്റ് ഗൗരി വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ അദ്ധ്യക്ഷനായി സൗജന്യമായി സ്ഥലം നൽകിയ കെ.എ.അയ്യപ്പൻകുട്ടിയെ ചടങ്ങിൽ ആദരിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, അംഗങ്ങളായ എം.എ പൗലോസ്, ഷിജ അശോകൻ, മുൻ അംഗം എം.എ വർഗീസ്,ശാലിനി പ്രഭ എന്നിവർ പ്രസംഗിച്ചു.