മൂവാറ്റുപുഴ: കെ.എസ്.ആർ.ടി. ബസ് സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി മൂവാറ്റുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹോണ്ടാ കമ്പനി നിർമ്മിച്ച അണു നശീകരണ യന്ത്രം നൽകി. ഇതോടൊപ്പം ജീവനക്കാരുടെ സുരക്ഷക്കായി ആയിരം മാസ്ക്കും നൽകി. ബസുകളും ,ബസ് സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കുന്നതിന് 15 ലിറ്റർ അണുനശീകരണ യന്ത്രവും ആവശ്യമായ അണുനാശിനിയുമാണ് ബാങ്ക് നൽകിയത്. ബസ് ഡിപ്പോയിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അണുനശീകരണ യന്ത്രവും മാസ്ക്കും മുവാറ്റുപുഴ ഡി .ടി. ഓ സാജൻ സ്ക്കറിയക്ക് കെെമാറി. ബാങ്ക് വെെസ് ചെയർമാൻ പി.വി. ജോയി, ഭരണ സമതി അംഗങ്ങളായ സി.കെ.സോമൻ , സാബു ജോസഫ്, പി.ബി.അജിത് കുമാർ , എച്ച്.എം.സി.അംഗം സജി ജോർജ്ജ്, ബാങ്ക് മാനേജർ കെ.എസ്. സുഷമ , ഫെബിൻ മാത്യു , ഡിപ്പോ എൻജിനിയർ വിനോദ് ബേബി , കെ.എസ്.ആർ.ടി ഇ.എ( സി.ഐ.ടി.യു) സംസ്ഥാന വെെസ് പ്രസിഡന്റ് എസ്.വിനോദ്, ജില്ലാ സെക്രട്ടറി സജിത് റ്റി.എസ്.കുമാർ, യൂണിറ്റ് സെക്രട്ടറി മിഥുൻ കെ.കുമാർ എന്നിവർ സംസാരിച്ചു.