കൊച്ചി: സ്വർണവില ഗ്രാമിന് 4405 രൂപയും പവൻ വില 35240 രൂപയുമായി. ഇന്നലെ ഗ്രാമിന് 15 രൂപ വർദ്ധിച്ചു. കേരള വിപണിയിൽ ഇതാദ്യമായാണ് സ്വർണം ഈ വില കുറിക്കുന്നത്.
ചൈന അതിർത്തിയിൽ തുടരുന്ന സംഘർഷമാണ് വില വർദ്ധനവിന് കാരണം. സ്വർണ ഉപയോഗത്തിൽ ലോകത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ചൈനയും ഇന്ത്യയും. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 1725 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 76.21 മാണ്.