ഫോളോവേഴ്‌സ് മൂന്ന് ലക്ഷം പിന്നിട്ടു

തൃക്കാക്കര : ജില്ലാ കളക്ടർ എസ്. സുഹാസിന്റെ ഫേസ് ബുക്ക് പേജ് പിന്തുടരുന്നവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം ജൂൺ 20ന് എറണാകുളം കളക്ടറായി സുഹാസ് ചുമതലയേൽക്കുമ്പോൾ 1.40 ലക്ഷം പേരാണ് ഈ പേജ് പിന്തുടർന്നിരുന്നത്. ഒരു വർഷത്തിനുള്ളിൽ 1.60 ലക്ഷം പേർ കൂടി കളക്ടറുടെ പേജിലേക്കെത്തി.ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സൂതാര്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും പേജ് പ്രയോജനപ്പെടുത്തിയതിന്റെ ഫലമായാണ് ഇത്രയും ഫോളോവേഴ്‌സിനെ ലഭിച്ചതെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.കഴിഞ്ഞ വർഷത്തെ പ്രളയം, ഇപ്പോൾ കൊവിഡ് തുടങ്ങിയ ഘട്ടങ്ങളിൽ സുപ്രധാന വിവരങ്ങൾ ഫേസ് ബുക്ക് പേജിലൂടെ കളക്ടർ തത്സമയം കൈമാറിയിരുന്നു. നിലവിൽ കൊവിഡ് വിവരങ്ങളും അണക്കെട്ടുകളിലെ ജലനിരപ്പിന്റെ വിവരവും പേജിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ആവശ്യമായ ഘട്ടങ്ങളിലെല്ലാം ഫേസ് ബുക്ക് ലൈവിലൂടെയും ജനങ്ങളുമായി കളക്ടർ നേരിട്ട് സംവദിക്കാറുണ്ട്.