മൂവാറ്റുപുഴ: ലഡാക്ക് പ്രവശ്യയിലെ ഗൽവാന അതിർത്തിയിലെ ഇന്ത്യചൈനീസ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരസൈനീകർക്ക് എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടം ചെയ്തു .എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റയംഗം സനു വേണുഗോപാൽ , എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി , രാഹുൽ എം , സദ്ദാം റസൂൽ തുടങ്ങിയവർ പങ്കെടുത്തു.