കൊച്ചി: ഉമിനീർ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിക്കാനാവുമെന്നും ഇതിനെക്കുറിച്ച് താൻ നൽകിയ റിപ്പോർട്ട് പരിഗണിക്കാൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ കൗൺസിലിന് (ഐ.സി.എം.ആർ) നിർദ്ദേശം നൽകണമെന്നുമാവശ്യപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അരുൺകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബി. ഫാം പാസായ തനിക്ക് കൊറോണ വൈറസിനെ ചെറുക്കാൻ കഴിയുന്ന മരുന്നിന്റെ കോമ്പിനേഷൻ അറിയാമെന്നും ഇയാൾ അവകാശപ്പെടുന്നു. യു.എസ്. ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ തന്റെ പ്രയത്നത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും റിസർച്ച് തുടരാൻ നിർദേശിച്ചെന്നും ഹർജിക്കാരൻ പറയുന്നു. ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഹർജിയുടെ പകർപ്പ് ഐ.സി.എം.ആറിന് ലഭ്യമാക്കാൻ നിർദ്ദേശിച്ചു പിന്നീടു പരിഗണിക്കാൻ മാറ്റി.