പിറവം : രാമമംഗലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പ് വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുന്നു. 50,000 രൂപ വരെയാണ് വായ്പ നൽകുന്നത്. 24 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. വിശദവിവരങ്ങൾക്ക് ബാങ്ക് സെക്രട്ടറിയുമായി ബന്ധപ്പെടണം. കൊവിഡ് പശ്ചാത്തലത്തിൽ സ്വർണപ്പണയ വായ്പയുടെ പലിശനിരക്ക് 8 ശതമാനമായി കുറച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് സി.സി. ജോൺ അറിയിച്ചു.