തൃപ്പൂണിത്തുറ: സ്വാതന്ത്ര്യ സമരസേനാനി കെ. തിലകൻ കാവനാൽ (95) നിര്യാതനായി. അവിവാഹിതനാണ്. എരൂർ കാവനാൽ വീട്ടിൽ പരേതരായ കൃഷ്ണൻകുട്ടിയുടെയും കാളമ്മയുടെയും മകനാണ്. 1934ൽ ഗാന്ധിജി തൃപ്പൂണിത്തുറയിൽ വന്നതോടെ വിദ്യാർത്ഥിയായിരുന്ന തിലകൻ കാവനാൽ ദേശീയ സമരത്തിൽ ആകൃഷ്ടനായി. പിന്നീട് ജീവിതം ഗാന്ധിയൻ മാർഗത്തിലായിരുന്നു. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി. തൃപ്പൂണിത്തുറ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരിക്കുമ്പോൾ 14 കൊല്ലം അംഗമായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. മഹാത്മാ ഗ്രന്ഥശാല, ശ്രീപൂർണത്രയീശ സേവാസംഘം, സംഗീതസഭ എന്നിവയിലും ഭാരവാഹിയായിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും ഹോമിയോ ഡോക്ടറുമായിരുന്ന പരേതനായ കെ. ഭാസ് കാവനാൽ, കോമളവല്ലി, ദാസ് കാവനാൽ ( ഇരുവരും ന്യൂഡൽഹി), റൂസ് വെൽറ്റ്, പരേതരായ വിശ്വംഭരൻ, ബാലസുന്ദരം, ലിനറ്റ് എന്നിവർ സഹോദരങ്ങളാണ്.