പിറവം: വ്യത്യസ്തമാർന്ന പഠന പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായ രാമമംഗലം ഹൈസ്കൂളിലെ വായനവാരാചരണം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും ലിംക വേൾഡ് റെക്കോർഡ് ബുക്ക് ഫെയിമായ ഗിരീഷ് മാരേങ്ങലത്ത് നിർവഹിച്ചു. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻമാരായ ഷാജി മാലിപ്പാറ, ഗിഫു മേലാറ്റൂർ എന്നിവർ വായനാനുഭവങ്ങൾ പങ്കു വെച്ചു.. എം..എൻ പ്രസീദ , വിദ്യ ഇവി, രമ്യ എം.എസ് , സിന്ധു പീറ്റർ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി ഒരാഴ്ചക്കാലത്തേക്ക് വിവിധ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അറിയിച്ചു.