തൃപ്പൂണിത്തുറ: വഴിയാത്രക്കാരന്റെ പണമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശി സിദ്ധിക്കിനെയാണ് (52) തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റുചെയ്തത്. തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപത്തെ വ്യാപാര കേന്ദ്രത്തിലെ തിരക്കിലൂടെ നടന്നുപോയ മദ്ധ്യവയസ്‌കന്റെ മുന്നിൽ തടസം സൃഷ്ടിച്ച ശേഷമാണ് ഇയാൾ പഴ്‌സ് കവർന്നത്. സംഭവം കണ്ട സമീപത്തെ വ്യാപാരി ഒച്ചവച്ചതിനെത്തുടർന്ന് പഴ്‌സുമായി ഓടിയെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് പഴ്‌സിൽ ഉണ്ടായിരുന്ന പതിനയ്യായിരം രൂപ കണ്ടെത്തി. ഇയാൾക്കൊപ്പം കൂടുതൽ പേർ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്.