രാമമംഗലം: രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കരുണയുടെ കരം ടിവി ചലഞ്ചിൽ പങ്കാളികളായി രാമമംഗലം സർവീസ് സഹകരണ ബാങ്ക്.രാമമംഗലം എൽ.പി സ്കൂളിലെ ടിവി ഇല്ലാത്തതു മൂലം വിക്ടെർസ് ചാനൽ കാണാൻ പറ്റാത്ത കുട്ടിക്ക് ടിവി നൽകിയപ്പോൾ ഡി.ടി എച്ച് നൽകിയാണ് ബാങ്ക് സഹകരിച്ചത്. രാമമംഗലം എൽ.പി സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് സി.സി ജോൺ ഹെഡ്മിസ്ട്രസ് കൃഷ്ണകുമാരിക്കു നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനൂബ് ജോൺ,ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽകുമാർ എം.സി,ടിന്റു ബിനു,ബാബുമോൻ, ബാങ്ക് സെക്രെട്ടറി ജിബി ചെറിയാൻ, എന്നിവർ പങ്കെടുത്തു.