തൃപ്പൂണിത്തുറ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൂത്തോട്ട ജെ.ബി.എസിന് വേണ്ടി ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് എം. സ്വരാജ് എം.എൽ.എ ശിലയിട്ടു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ കേശവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ .എസ്. ജയകുമാർ, വാർഡ് മെമ്പർ റീന രവീന്ദ്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് പി.എം. ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.