കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എളമക്കര പൊലീസ് സ്റ്റേഷനിൽ കോറോണ പ്രതിരോധത്തിന് സാനിറ്റൈസർ, സോപ്പ്, മാസ്‌ക്, അണുനാശിനി, ധൂമചൂർണം തുടങ്ങിയവ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, സെക്രട്ടറി വിജയൻ നെരിശാന്തറ, വി.എസ്. രാജേന്ദ്രൻ, ഇ.ജി. ജയഗോപാൽ എന്നിവർ പങ്കെടുത്തു.