bms
പ്രൈവറ്റ്ബസ് മസ്ദൂർസംഘം (ബി.എം.എസ്) മൂവാറ്റുപുഴ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആർ.ടി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് മസ്ദൂർസംഘം (ബി.എം.എസ്) മൂവാറ്റുപുഴ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആർ.ടി ഓഫീസിന് മുന്നിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ സമരം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് എ.വി. അജിഷ്, സെക്രട്ടറി എച്ച്. വിനോദ്, അജി കുന്നേൽ, ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. എൽദോസ് എന്നിവർ സംസാരിച്ചു.

സർക്കാർ മുൻകൈയെടുത്ത് പ്രൈവറ്റ് ബസ് തൊഴിലാളികളെ ക്ഷേമനിധിയിലുൾപ്പെടുത്തുക, ആരോഗ്യപ്രവർത്തക്കെന്നപോലെ ബസ് തൊഴിലാളികൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തുക, നിയന്ത്രണങ്ങൾ കാരണം കളക്ഷനില്ലാതെ തകർന്നടിഞ്ഞ ബസ് വ്യവസായത്തെ ചാർജ് വർദ്ധനയോ ഡീസൽ സബ്‌സിഡിയോ ഏർപ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.