മൂവാറ്റുപുഴ: മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കീഴിൽ നിർമാണം പൂർത്തിയായ സർജിക്കൽ എക്യുപ്മെന്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും വാളണ്ടിയർ മീറ്റും ഇന്ന് നടക്കും. പേഴയ്ക്കാപ്പിള്ളി തണൽവില്ലേജിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. വളണ്ടിയർ മീറ്റ് എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നാസർ ഹമീദ് അദ്ധ്യക്ഷത വഹിക്കും.