തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വായനാദിനത്തിൽ പി എൻ. പണിക്കർ അനുസ്മരണം നടത്തി. ഡോ വി.എം. രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി.സി. ഷിബു അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.ആർ. മനോജ്, ടി.സി. ഗീതാദേവി, ഉഷാകുമാരി വിജയൻ തുടങ്ങിയവർ സംസാരിച്ചു.