കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരുക്കുന്ന കൊവിഡ് ഐ.സി.യു വാർഡിലേക്ക് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി 13 ലക്ഷം രൂപ വിലവരുന്ന ഐ.സി.യു മോണിറ്ററുകളും മറ്റ് ഉപകരണങ്ങളും സംഭാവന ചെയ്‌തു. അസോസിയേഷൻ മുൻ ജനറൽസെക്രട്ടറിയായിരുന്ന ആർ.ജെ. ശ്രീധരന്റെ ഏഴാം ചരമവാർഷികദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രൻ ഉപകരണങ്ങളുടെ രേഖകൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ഡി. ഗോപിനാഥിൽ നിന്ന് ഏറ്റുവാങ്ങി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജിത്കുമാർ, ഡോ. ചാന്ദ്നി, ബയോ മെഡിക്കൽ എൻജിനീയർ ഇന്ദിര, അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ സുധേഷ് ശ്രീധരൻ, എച്ച്. വിനോദ്കുമാർ, ഒ. പ്രജിത്കുമാർ, വി. ബാലമുരളി, ഷറഫുദ്ദീൻ മൂസക്കോയ എന്നിവർ പങ്കെടുത്തു.