കൊച്ചി: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് ഇൻപേഷ്യന്റ് ചികിത്സാച്ചെലവിൽ ഇളവ് നൽകുന്നതിനുള്ള ധാരണാപത്രത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജുവും വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ സി.ഇ.ഒ എസ്.കെ അബ്ദുള്ളയും ഒപ്പുവെച്ചു. ഇതനുസരിച്ച് ലേക്ക്‌ഷോറിലെ ചികിത്സാ സേവനങ്ങൾക്ക് അസോസിയേഷൻ അംഗങ്ങൾക്കും ആശ്രിതരായ എല്ലാ കുടുംബാംഗങ്ങൾക്കും ഇളവ് ലഭിക്കും. ഇൻഷ്വറൻസ് സംരക്ഷണമുള്ളവർക്ക് ഇളവ് ബാധകമാകില്ല. ഇളവ് ലഭിക്കാൻ ഐ.ഡി കാർഡിന്റെ കോപ്പിയും അസോസിയേഷന്റെ ജില്ലാ ഓഫീസിൽ നിന്നുള്ള കത്തും നൽകണം. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനിൽ 55,000ത്തിലേറെ അംഗങ്ങളുണ്ട്.