കോലഞ്ചേരി: പുത്തൻകുരിശിൽ കാർഷിക വിപണന ലേല കേന്ദ്രം പ്രവർത്തനം തുടങ്ങി.പുത്തൻകുരിശ് മാർക്കറ്റിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രത്തിന്റെ പ്രവർത്തനം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരു മണി വരെ പ്രവർത്തിക്കുമെന്ന് വിപണി സെക്രട്ടറി അറിയിച്ചു.