പട്ടിമറ്റം: കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് ധർണ നടത്തിയ സി.പി.ഐ, ബി.ജെ.പി പ്രവർത്തകർക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. മഴുവന്നൂർപഞ്ചായത്ത് ഓഫീസിനു മുന്നിൽ മാർച്ച് നടത്തിയ സി.പി.ഐക്കാർക്കെതിരെയും പട്ടിമറ്റത്ത് ധർണ നടത്തിയ ബി.ജെ.പി പ്രവർത്തകർക്കെതിെയുമാണ് കേസെടുത്തത്. കൊവിഡ് പ്രതിരോധ നിയന്ത്രണം ലംഘിച്ച് കാറിൽ ആറു പേരുമായി യാത്ര ചെയ്ത രണ്ടു സംഘങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.