കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് കൊവിഡ് 19 കപ്പൽ വ്യവസായത്തിന്റെ വിവിധ മേഖലകളിൽ ഏൽപ്പിക്കുന്ന ആഘാതത്തെയും അതിവേഗം മാറുന്ന കമ്പോളങ്ങളുയർത്തുന്ന നിയമപരമായ വെല്ലുവിളികളെയും സംബന്ധിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. 26ന് 10.30 മുതൽ 12.30 വരെയും 5.30 മുതൽ 7.30 വരെയും രണ്ടു സെഷനുകളുണ്ടാകും
'നാവികരും ആരോഗ്യപാലനവും' സംബന്ധിച്ച് നെതർലാൻഡ്സ് റോട്ടർഡാമിലെ ഇറാസ്‌മസ് സ്‌കൂൾ ഒഫ് ലാ ഫാക്കൽറ്റി ഡോ. ജൂലിയ കോൺസ്റ്റാന്റി നോ ഷാഗാസ് ലെസ പ്രഭാഷണം നടത്തും. പ്രൊഫ.എ. എം. വർക്കി, മധു മഠത്തിൽ, അഡ്വ. വി.എം. ശ്യാംകുമാർ, അഡ്വ. സമൻ അലി, ഡോ. ഗിഫ്റ്റി ഉമ്മൻ, ഡോ. സോണി വിജയൻ, ഡോ. ആൻസി വി.പി., അഡ്വ. ഫെറ അസീസ് എന്നിവരാണ് പ്രഭാഷകർ. https://forms.gle/sSwV1i7fFAu5un1r7 എന്ന ലിങ്കിൽ ലഭ്യമായ ഫോം പൂരിപ്പിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: binumolek@gmail.com, 9497804305.