കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ഹോട്ടൽ, ടൂറിസം തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കേരള ടൂറിസം എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പ്രശോഭ് വാസുദേവൻ ആവശ്യപ്പെട്ടു.
ടൂറിസം,ഹോട്ടൽ മേഖലയിലെ തൊഴിലാളികൾക്കായി ക്ഷേമനിധി രൂപീകരിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുമൂലം തൊഴിലാളികൾ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക, പലിശരഹിത വായ്പ ലഭ്യമാക്കുക, ബാങ്കുകളും ഫിനാൻസ് കമ്പനികളും ലോൺ തിരിച്ചടിവിനായി സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കുക, ഹോട്ടൽ, ടൂറിസം മേഖലയിലെ തൊഴിലാളികളിൽ 60 ശതമാനമെങ്കിലും കേരളത്തിലുള്ളവരാകണമെന്ന് നിഷ്‌കർഷിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ ഇടപെടണം. കേരള ടൂറിസം എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റുമാരായ പ്രസാദ് ആർ, സോണി ജെ വലിയവീട്ടിൽ, ജനറൽ സെക്രട്ടറി പ്രശോഭ് വാസുദേവൻ, സെക്രട്ടറി സാദ് ബാബു, ട്രഷറർ എൽദോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.