കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ വെങ്കിട, ചെമ്മനാട് ഭാഗത്ത് മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മേഖലയിൽ നിന്ന് പ്രതിദിനം നിർവധി പേർ പനിയുമായി വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നുണ്ട്. കൃത്യമായ പരിശോധനകൾ നടത്താതെ ഡെങ്കി ലക്ഷണമുണ്ടെന്ന് സ്വകാര്യ ആശുപത്രികൾ രോഗികളെ അറിയിക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. ഡെങ്കി സംശയമുള്ളവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.