പള്ളുരുത്തി: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പള്ളുരുത്തി തങ്ങൾനഗർ നികർത്തിൽ വീട്ടിൽ ജിൻസ നാസറിന്റെ മകൻ നസ്വിൻ നാസർ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഇടക്കൊച്ചി വലിയകുളത്തിലായിരുന്നു സംഭവം.