ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ തത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത. ബി.എസ് സി, എം.എൽ.ടി.ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ പഠിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ. യോഗ്യതാ സർട്ടിഫിക്കറ്റ് , മാർക്ക്‌ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ഓരോ കോപ്പിയും വിശദമായ ബയോഡാറ്റയും സഹിതം 24ന് രാവിലെ 10ന് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന മുഖാമുഖത്തിൽ പങ്കെടുക്കണം.