മൂവാറ്റുപുഴ: ആരക്കുഴ സർവീസ് സഹകരണ ബാങ്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി ടിവി, ടാബ് എന്നിവ വിതരണം ചെയ്തു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എൻ. വിജയകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.. ബാങ്ക് പ്രസിഡന്റ് ടോമി വള്ളമറ്റം അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ സിബി തൊട്ടിപ്പറന്നോലിൽ, ബെസ്റ്റിൻ ടി. ചേറ്റൂർ, സി.യു. ജോളി , സി.ആർ. രാജൻ , മാത്യു എ.ജെ. , അജി കെ.വി. , മിനി രാജു മഠത്തിൽ, സാന്ദ്ര കെന്നഡി , ലിജി ജോമി , സഹകരണസംഘം യൂണിറ്റ് ഇൻസ്‌പെക്ടർ ബിജു, ബാങ്ക് ഓഡിറ്റർ വിനീത, സെക്രട്ടറി സിബി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കൊവിഡ് മഹാമാരിമൂലം ദുരിതം അനുഭവിക്കുന്ന ബാങ്കിലെ അംഗങ്ങളായ 830 റേഷൻ കാർഡ് ഉടമകൾക്ക് ഭഷ്യസാധനങ്ങൾ ഉൾപ്പെടുന്ന സൗജന്യ കിറ്റ് വിതരണവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ബാങ്കിൽനിന്നും നൽകിയ സംഭാവന തുകയുടെ ചെക്കും സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എൻ. വിജയകുമാറിന് കൈമാറി.