ആലുവ: വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതിനിരക്ക് ഇളവനുവദിക്കണമെന്നും ലോക്ക് ഡൗൺ കാലത്തെ അന്യായമായ ബില്ലുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുൻപിൽ ധർണ നടത്തി. ജില്ലാതല ഉദ്ഘാടനം ആലുവ ടൗൺ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
വ്യാപാരികളെ അവഗണിക്കുന്ന നിലപാട് തുടർന്നാൽ ശക്തമായ സമരമാരംഭിക്കുമെന്ന് പി.സി. ജേക്കബ് പറഞ്ഞു. ബോർഡ് പ്രഖ്യാപിച്ച ഇളവുകളിൽ പോലും വാണിജ്യമേഖലയെ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. നസീർബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, സെക്രട്ടറി കെ.സി. ബാബു, ലത്തീഫ് പൂഴിത്തുറ, ജോണി മൂത്തേടൻ, പി.എം. മൂസാക്കുട്ടി, അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടി യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ ട്രഷറർ ഹുസൈൻ കുന്നുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഷോണി ജോർജ്, വേലായുധൻ പിള്ള, റഫീഖ് സെൽവേൾഡ്, മോഹൻദാസ്, ഷക്കീല മശ്രൂ, ബിനു വേലായുധൻ എന്നിവർ പ്രസംഗിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി അത്താണി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ് തുടങ്ങിയവർ പ്രസംഗിച്ചു. കുറുമശേരി യൂണിറ്റ് കുറുമശേരി കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ പ്രസിഡന്റ് എം.വി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം പി.വി. സാജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജി. ശശിധരൻ, ടി.പി. ആന്റണി, കെ.എസ്. രാജേന്ദ്രൻ, കെ.വി. ജയരാജൻ, ജോസഫ് തുടങ്ങിയവർ സംസാരിച്ചു.