anwar-sadath-mla
ചെങ്ങമനാട് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് തുടക്കം കുറിച്ച ആധുനിക സ്റ്റേജ് നിർമ്മാണം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് 16 ലക്ഷം ചെലവിൽ നിർമ്മിക്കുന്ന ആധുനിക സ്റ്റേജിന് അൻവർസാദത്ത് എം.എൽ.എ തറക്കല്ലിട്ടു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സരള മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം ടി.എ ഇബ്രാഹിംകുട്ടി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.കെ സുധീർ, കെ.എം അബ്ദുൽഖാദർ, എം.എസ് ലിമ, പ്രിൻസിപ്പൽ ഡി.ബിന്ദു, ഹെഡ്മിസ്ട്രസ് ഇൻചാർജ് എസ്.ടി സുഷമകുമാരി, പി.ടി.എ പ്രസിഡന്റ് കെ.ജെ. എൽദോസ്, പി.ബി. സുനീർ, ടി.കെ. അബ്ദുസലാം, സി.എസ്. അസീസ് തുടങ്ങിയവർ സംബന്ധിച്ചു.