ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല വായനാദിനത്തിൽ അക്ഷരദീപം തെളിച്ചു. പി.എൻ. പണിക്കർ അനുസ്മരണത്തിൽ പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്. അജിതൻ, കെ.കെ. സുബ്രഹ്മണ്യൻ, ഫാത്തിമ ഷഹനാസ്, ടി.കെ. ശാന്തകുമാർ, യു.വി. നന്ദകുമാർ, നാസർ, എൻ.എം. മിഥുൻ, എൻ.എസ്. സുധീഷ് സംസാരിച്ചു.
പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ നടന്ന വായനാദിനാചരണം ഗ്രന്ഥശാല സംഘം നേതൃസമിതി കൺവീനർ കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധൃക്ഷത വഹിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ബി. മിനി വായനാദിനസന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, ഡോ.എം.പി. വാസുദേവൻ നമ്പൂതിരി, പി. ശശിധരൻ നായർ എന്നിവർ സംസാരിച്ചു. രാജൃസേവനത്തിനിടയിൽ വിരമൃതൃുവരിച്ച ധീരയോദ്ധാക്കൾക്ക് യോഗം ആദരം അർപ്പിച്ചു. സിനിമാ സംവിധായകൻ സച്ചിയുടെ നിരൃാണത്തിൽ അനുശോചിച്ചു.
എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയുടെ വായനപക്ഷാചരണം അജിത് നീലാഞ്ജനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് വി. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ശിവകുമാർ, വാർഡ് മെമ്പർ എ.കെ. മായാദാസൻ, ബി. ഹരികുമാർ എന്നിവർ സംസാരിച്ചു. അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ അക്ഷരദീപം തെളിച്ചു. പ്രസിഡന്റ് എ.കെ. ജോസ്, സെക്രട്ടറി എസ്.എ.എം. കമാൽ, എ.ഡി. അശോക്‌കുമാർ, ഷാജിമോൻ, ലെസ്ലി എന്നിവർ സംസാരിച്ചു.
കുട്ടമശേരി ചാലയ്ക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറിയിൽ സംഘടിപ്പിച്ച വായനാദിനാചരണം ദാറുസലാം സ്‌കൂൾ പ്രധാന അധ്യാപകൻ ഫാഹിം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രശ്മി ബാലവേദി, പാർവതി സുഭാഷ്, സബീലു സലാം, പി.ഐ. സമീരണൻ, കെ.എം. അബ്ദുൽ സമദ്, പി ഇ. സുധാകരൻ, കെ.എസ്. ലിയ എന്നിവർ പങ്കെടുത്തു.