photo
കടമക്കുടി ദ്വീപുകളുടെ വികസനത്തിനായി സൊസൈറ്റി രൂപികരണയോഗം കോതാട് എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കടമക്കുടി ദ്വീപുകളുടെ ടൂറിസം വികസനത്തിനായി കടമക്കുടി അക്വാഅഗ്രികൾച്ചർ ടൂറിസം സൊസൈറ്റി രൂപികരിച്ചു. കോതാട് നിഹാര റിസോർട്ടിൽ കൂടിയ രൂപികരണയോഗത്തിൽ എസ് ശർമ്മ എം.എൽ.എ , ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സഹ.ബാങ്ക് ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.ജൈവരീതിയിലുള്ള മത്സ്യ കാർഷിക വിളകളുടെ ഉല്പാദന വർദ്ധനവും വിപണനവും ടൂറിസം മേഖലയുമായി കോർത്തിണക്കി മുന്നോട്ട് പോകുന്ന വിധത്തിലാണ് സംഘാടനം. ദ്വീപുകളുടെ ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ടുള്ള വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കും. വൈവിധ്യത്തിലൂടെ വിവിധ ഉല്പന്നങ്ങളുടെ വിപണനം സാധ്യമാക്കും. കാർഷികപ്രവർത്തനങ്ങൾക്കായി യുവകർഷകനായ ബെന്നി കുറ്റിക്കൽ 17 ഏക്കർ കൃഷി ഭൂമി വിട്ടു നൽകും. കാർഷികഉത്പന്നങ്ങളുടെ വിപണനത്തിനായി സഹ. ബാങ്ക് ക്വിയോസ്‌ക്കുകൾ ആരംഭിക്കും. വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് പദ്ധതി നിർവഹണത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.