അങ്കമാലി: അങ്കമാലി എ.പി.കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണ ക്യാമ്പയിൻ പി.എൻ പണിക്കർ അനുസ്മരണത്തോടെ ആരംഭിച്ചു.ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഈ വർഷത്തെ പി.എൻ പണിക്കർ പുരസ്കാര ജേതാവ് ടി.പി .വേലായുധൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ലളിതകലാ അക്കാഡമി അവാർഡ് ജേതാവുമായ കെ.ആർ കുമാരൻ അദ്ധ്യക്ഷനായി. ഞാലൂക്കരനവോദയംഗ്രന്ഥശാലയിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരദീപംതെളിയിച്ച.പി.എൻ പണിക്കർ അനുസ്മരണവും നടത്തി.പി.കെ ബാലകൃഷ്ണൻ,കെ.ടി. മുരളി,എം.സി. ദിലീപ്കുമാർ,പി.ബി.വിജേഷ്,ദൃശ്യഭിലീപ്,ഭഗത് എം.ഡി.എന്നിവർപ്രസംഗിച്ചു. കറുകുറ്റി പന്തക്കൽ കെ.പി. ജി. ലൈബ്രറിയിൽ നടന്നപി.എൻ. പണിക്കർഅനുസ്മരണം താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗസിൽഅംഗം കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു.വടക്കെ കിടങ്ങൂർ ശ്രീ നാരായണ ലൈബ്രിയുടെ ആഭിമുഖ്യത്തിൽനടന്നപി.എൻ പണിക്കർദിനാചരണം താലൂക്ക് കൗൺസിൽ ജോ. സെക്രട്ടറികെ.പി.റെജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽഅംഗം കെ.കെ.സുരേഷ് മെമ്പർഷിപ്പ് വിതരണവും പുസ്തക ശേഖരണ ഉദ്ഘാടനവും നിർവഹിച്ചു.