vyapari
കെ.എസ്.ഇ.ബി. പ്രഖ്യാപിച്ച ഇളവുകളിൽ വ്യാപാരികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ കമ്മിറ്റി കെ.എസ്.ഇ.ബി. ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: വ്യാപാരി വ്യവസായി അങ്കമാലി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി കെ.എസ്.ഇ.ബി. ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനംചെയ്തു. കോവിഡ് 19 ഭാഗമായി ആയി രണ്ട് മാസക്കാലം അടഞ്ഞ് കിടന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഈ കാലയളവിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കുക, ഈ കാലയളവിൽ പുറപ്പെടുവിച്ചിട്ടുള്ള അശാസ്ത്രീയവും തെറ്റായതുമായ ബില്ലുകൾ പിൻവലിക്കുക, ഈ കാലഘട്ടത്തിലെ വൈദ്യുത ചാർജ് അടയ്ക്കുവാൻ സാവകാശം ആവശ്യപ്പെടുന്ന വ്യാപാരികളുടെ കണക്ഷൻ വിച്ഛേദിക്കുമെന്ന ഉദ്യോഗസ്ഥ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് വ്യാപാരികൾ ധർണ നടത്തിയത്. എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ഭാരവാഹികളായ സനൂജ് സ്റ്റീഫൻ, പി.കെ. പുന്നൻ, ഷാജു. വി. തെക്കേക്കര, റെന്നി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.