നെടുമ്പാശേരി: കർഷക കോൺഗ്രസ് സംസ്ഥാന നേതാവും കെ.പി.സി.സി അംഗവുമായിരുന്ന ദേശം തലക്കൊള്ളി പീച്ചോളിൽ കെ. പരമേശ്വരൻ നായരുടെ സ്മരണാർത്ഥം ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആസ്ഥാന ഓഫീസ് മന്ദിര നിർമ്മാണത്തിന് മക്കളായ രവീന്ദ്രൻ നായരും നാരായണൻ നായരും വസ്തു കൈമാറി.
ബ്‌ളോക്ക് കോൺഗ്രസ് എക്‌സിക്യുട്ടീവ് അംഗങ്ങളായ ഇരുവരുടെയും അധീനതയിൽ ദേശം കുന്നുംപുറത്തുള്ള മൂന്ന് സെന്റ് സ്ഥലമാണ് നൽകിയത്. പരമേശ്വരൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അത്താണി രാജീവ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.എ. ഷരീഫ് ഹാജിക്ക് പ്രമാണം കൈമാറി. അനുസ്മരണ സമ്മേളനം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എ ചന്ദ്രശേഖരൻ, പി.വൈ. വർഗീസ്, എം.ജെ. ജോമി, ദിലീപ് കപ്രശേരി തുടങ്ങിയവർ സംബന്ധിച്ചു.