ആലുവ: ബി.ജെ.പി എടത്തല പഞ്ചായത്ത് സമിതി കുഞ്ചാട്ടുകരയിൽ വീരമൃത്യു വഹിച്ച ജവാൻമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചൈനയുടെ പതാക അഗ്നിക്കിരയാക്കുകയും ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുംപടന്ന ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് കമ്മFറ്റി പ്രസിഡന്റ് ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഖജാൻജി അപ്പു മണ്ണാച്ചേരി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ കിഴിപ്പിള്ളി, ശ്രീക്കുട്ടൻ മുതിരക്കാട്ടു മുകൾ, എം.എസ്. ബാബു, രഞ്ജിത്ത് രാജു എന്നിവർ സംസാരിച്ചു.ബി.ജെ.പി മഹിളാമോർച്ച എടയപ്പുറം യൂണിറ്റ് വീരജവാന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൈനയുടെ പതാക കത്തിച്ചു. എസ്.എൻ.ഡി.പി കവലയിൽ നടന്ന യോഗത്തിൽ യുണിറ്റ് പ്രസിഡന്റ് കുമാരി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത് പ്രസിഡന്റ് ശ്രീവിദ്യ ബൈജു, വൈസ് പ്രസിഡന്റ് ശ്രീമോൾ മനോജ്, യുണിറ്റ് ജനറൽ സെക്രട്ടറി ശാലു സൈഗാൾ, കീഴ്മാട് ബിജെപി പഞ്ചായത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിനൂപ് ചന്ദ്രൻ, രമണി ഗോപിനാഥ് എന്നിവർ സംസാരിച്ചു.