vyapari-paravur-copy
വാണിജ്യ സ്ഥാപനങ്ങളിലെ അശാസ്ത്രീയ വൈദ്യുതി ബില്ലിനെതിരെ വ്യാപാരികളുടെ സമരം പറവൂരിൽ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : ലോക്ക് ഡൗൺ കാലത്തെ വാണിജ്യസ്ഥാപനങ്ങളിലെ അശാസ്ത്രീയ വൈദ്യുതി ബില്ലിനെതിരെ വ്യാപാരികൾ കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരം പറവൂരിൽ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.ബി. മോഹനൻ, സെക്രട്ടറി കെ.പി. ജോസഫ്, വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ എം.എച്ച്. ബഷീർ (ചെറിയപ്പിള്ളി), ബി.വി. സരസൻ (തത്തപ്പിള്ളി), ടി.ഡി. റീജൻ (പറവൂർ മാർക്കറ്റ്) പി ബി പ്രമോദ് എന്നിവർ സംസാരിച്ചു.