നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് അതിർത്തിയിലുള്ള പുരയിടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അയൽവാസിയുടെ ജീവനോ സ്വത്തിനോ ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും സ്ഥലം ഉടമയുടെ ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റണം. മരങ്ങളോ ശിഖരമോ വീണ് ജീവനും സ്വത്തിനും നാശംനേരിട്ടാൽ ഭൂമിയുടെ ഉടമയ്ക്കായിരിക്കും ഉത്തരവാദിത്വം. ഇക്കാര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.